05:41pm 13 May 2026
NEWS
പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
13/05/2026  03:13 PM IST
ചെറുകര സണ്ണിലൂക്കോസ്
പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 

അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ അമരക്കാരനാകുന്നത്. 

ലഫ്റ്റനൻ്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബി ജെ പിയിൽ നിന്ന് എ നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. 

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബി ജെ പിക്ക് ഇത് വലിയ നേട്ടമാണ്. മുഖ്യമന്ത്രി രംഗസ്വാമിക്കൊപ്പം എൻ ആർ കോൺഗ്രസിൽ നിന്നുള്ള ഒരു മന്ത്രി കൂടി ഇന്ന് അധികാരമേറ്റു. 30 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ 18 എം എൽ എമാരുടെ പിന്തുണയാണ് എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യത്തിനുള്ളത്. എൻ ആർ കോൺഗ്രസ് 12 സീറ്റും ബി ജെ പി നാല് സീറ്റുമാണ് വിജയിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img